Connect with us

National

ആന്ധ്രയില്‍ ബസ് മറിഞ്ഞ് 11 മരണം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 8.15ഓടെയായിരുന്നു അപകടം.
മടകസിരയില്‍ നിന്നും പെനകൊണ്ടയിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പേേറഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 30 അടിതാഴ്ചയിലേക്കാണ് ബലസ് മറിഞ്ഞത്. 50ല്‍ അധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതെ ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകടകാരണം. പരിക്കേറ്റവരെ ഹിന്ദുപൂര്‍, പെനുകൊണ്ട, ആനന്ദ്പൂര്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest