Connect with us

National

സുനന്ദയുടേത് കൊലപാതകമെന്ന് പറഞ്ഞിട്ടില്ല: ഫോറന്‍സിക് മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ലെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പറഞ്ഞത്. കൊലപാതകമാണോ അല്ലയോ എന്നുള്ളത് പൊലീസാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടേത് കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വിഷം ഉള്ളില്‍ കടന്നാണ് മരണമെന്ന് എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടെന്നും വിഷം കഴിച്ചതോ കുത്തിവച്ചതോ വായിലൂടെ നല്‍കിയതോ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസി ഇന്നലെ പറഞ്ഞിരുന്ന

Latest