Connect with us

Kerala

കല്ലാച്ചിയില്‍ വന്‍ അഗ്നിബാധ; മൂന്ന് കടകള്‍ കത്തിനശിച്ചു

Published

|

Last Updated

കല്ലാച്ചിയില്‍ ഇന്ന് രാവിലെയുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ച കടകളില്‍ ഒന്ന്‌

നാദാപുരം: നാദാപുരത്തിനടുത്ത കല്ലാച്ചിയില്‍ വന്‍ തീപ്പിടിത്തം. മൂന്ന് കടകള്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കല്ലാച്ചിയിലെ സൂര്യ സ്റ്റുഡിയോയുടെ മീറ്റിംഗ് ഹാള്‍, ജാഫര്‍ സ്‌റ്റേഷനറിയുടെ ഗോഡൗണ്‍, ബി എം എസ് ഓഫീസ് എന്നിവയാണ് കത്തി നശിച്ചത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലെത്തത്തി തീ അണച്ചു.

kallachi fire 2

ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി തീ അണക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമണം. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest