Connect with us

Kerala

മദ്യനിരോധനത്തില്‍ കെപിസിസി നിലപാടില്‍ മാറ്റമില്ല: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: മദ്യം നിരോധിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയതിനോട് യോജിപ്പില്ല. മദ്യനയത്തിലെ മാറ്റങ്ങളിലുള്ള അതൃപ്തി ഇന്നലെ നടന്ന കെപിസിസി-സര്‍ക്കാര്‍ ഏകോപന യോഗത്തില്‍ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
മദ്യനയം മാറ്റം വരുത്തിയതില്‍ പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാരുമായി യോജിച്ചുപോകാനാണ് തീരുമാനമെന്നും സുധീരന്‍ പറഞ്ഞു. വിയോജിപ്പുകള്‍ പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ ബാധിക്കില്ല. ഇപ്പോഴത്തെ നിലപാട് സ്വാഭാവികമാണ്. തനിക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു.

Latest