Connect with us

Kozhikode

സുതാര്യകേരളം പരിഹാരം കണ്ടു; കോഴ്‌സ് ഫീ തിരിച്ചുകിട്ടി

Published

|

Last Updated

കോഴിക്കോട്: ക്ലാസ് തുടങ്ങാതെ കബളിപ്പിച്ച വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കോഴ്‌സ് ഫീ തിരികെ ലഭിക്കാന്‍ സുതാര്യകേരളം തുണയായി.
കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണനാണ് മകന്റെ പഠനാവശ്യത്തിനായി അടച്ച 3000 രൂപ തിരികെ ലഭിച്ചത്. വടകര മേപ്പയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം എം കോം കോഴ്‌സ് തുടങ്ങുന്നതിന് ബാലകൃഷ്ണനില്‍ നിന്ന് കോഴ്‌സ് ഫീ ഇനത്തില്‍ 3000 രൂപ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15 നാണ് കോഴ്‌സ് ഫീ വാങ്ങിയത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കോഴ്‌സ് തുടങ്ങിയില്ല. നിരവധി തവണ അടച്ച ഫീസ് ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകൊടുക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ബാലകൃഷ്ണന്‍ സുതാര്യകേരളത്തെ സമീപിച്ചത്. റൂറല്‍ എസ് പിക്ക് കൈമാറിയ പരാതിയില്‍ വടകര സി ഐ പി എം മനോജാണ് നടപടി സ്വീകരിച്ചത്.