Connect with us

Malappuram

റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷയില്‍ വ്യാപക തെറ്റുകള്‍

Published

|

Last Updated

വേങ്ങര: റേഷന്‍ കാര്‍ഡ് പുതുക്കാനായി സിവില്‍ സപ്ലൈസ് വകുപ്പ് കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്ത ഫോറത്തില്‍ വ്യാപകമായ തെറ്റുകള്‍.
2013ലെ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരാനും നിലവിലെ റേഷന്‍കാര്‍ഡ് പുതുക്കാനുമായി കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയ ഫോറത്തിലാണ് പിഴവുകല്‍. പിഴച്ച ചോദ്യങ്ങള്‍ ഗുണഭോക്താക്കളെ ഏറെ വലക്കുന്നു. നല്‍കിയ ഫോറത്തില്‍ അപേക്ഷകള്‍ പൂരിപ്പിക്കാന്‍ കൂടെ നിര്‍ദേശങ്ങളടങ്ങിയ ലഘുസംഗ്രഹവും നല്‍കിയിട്ടുണ്ട്.
ഫോറത്തില്‍ മുന്‍കാലങ്ങളില്‍ നിന്നും വിദൂരമായി കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ മുഴുവന്‍ തൊഴിലും വരുമാനവും രേഖപ്പെടുത്തണം. നിര്‍ദേശത്തില്‍ നല്‍കിയിട്ടുള്ള 83 ഇനം തൊഴിലുകള്‍ക്ക് ഓരോ കോഡുകളാണ്. ഇവയാണ് രേഖപ്പെടുത്തേണ്ടത്.
ഒട്ടുമിക്ക വരുമാന മേഖലയും പ്രതിപാദിച്ചപ്പോള്‍ നിരവധി കാര്‍ഡുടമകളുള്ള കുടുംബ പെന്‍ഷന്‍കാര്‍ക്ക് കോഡ് നല്‍കിയിട്ടില്ല. ഇതു കാരണം കുടുംബ പെന്‍ഷന്‍കാര്‍ നെട്ടോട്ടമോടുകയാണ്. ക്രമ നമ്പര്‍ കോഡായി നല്‍കിയ തൊഴില്‍ കോഡില്‍ ഒന്നും പത്ത് നമ്പറുകളും 37 മുതല്‍ 52 വരെയുള്ള നമ്പറുകളുമില്ല.
പേര് ചേര്‍ക്കാനുള്ള വിഭാഗത്തില്‍ ഏഴാം കോളത്തിലാണ് ഈ കോഡ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ കുടുംബ ബന്ധത്തിന്റെ വിഭാഗത്തിലും 26 മുതല്‍ 38 വരെയുള്ള നമ്പറുകള്‍ വിട്ട് പോയിട്ടുണ്ട്. ചോദ്യാവലിയില്‍ 12-ാമതായുള്ള വീടിന്റെ വിസ്തീര്‍ണം സാധാരണക്കാരെ വലക്കുകയാണ്. വലക്കുന്ന ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ പൊതുവിതരണക്കാര്‍ക്ക് കഴിയുന്നില്ല.

Latest