Connect with us

Malappuram

വേങ്ങരയുടെ തേരോട്ടം

Published

|

Last Updated

കോട്ടക്കല്‍: കൗമാരോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ അരങ്ങില്‍ വേങ്ങരയുടെ മുന്നേറ്റം. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വേങ്ങര ഒന്നാം സ്ഥാനം തുടരുമ്പോള്‍ യു പി വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 174 പോയിന്റുമായാണ് വേങ്ങരയുടെ തേരോട്ടം. 159 പോയന്റുമായി എടപ്പാള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 140 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുണ്ട്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 200 പോയിന്റുമായാണ് വേങ്ങരയുടെ കുതിപ്പ്. രണ്ട് പോയന്റ് വ്യത്യാസത്തില്‍ 198 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്.
176 പോയന്റുമായി മങ്കടയാണ് മൂന്നാം സ്ഥാനത്ത്. യു പി ജനറല്‍ വിഭാഗത്തില്‍ 75 പോയന്റുമായി മങ്കട ഉപജില്ല മുന്നിട്ടു നില്‍ക്കുമ്പോള്‍ 74 പോയന്റുമായി വേങ്ങര രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഐഡിയല്‍ കടകശ്ശേരിയാണ് സ്‌കൂള്‍ ചാമ്പ്യന്‍ പട്ടത്തിനായി മത്സരിക്കുന്നത്. ജി എച്ച് എസ് എസ് പെരിന്തല്‍മണ്ണ 46 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി കെ എം എച്ച് എസ് എടരിക്കോടും 75 പോയന്റുമായി മുന്നിട്ടു നില്‍ക്കുമ്പോള്‍ 65 പോയന്റുമായി സി എച്ച് എം കെ എം എച്ച് എസ് പൂക്കൊളത്തൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഐഡിയല്‍ ഇ കെ എച്ച് എസ് കടകശ്ശേരിയാണ് 51 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. യു പി വിഭാഗത്തില്‍ 23 പോയന്റോടെ എ എം യു പി എസ് താനൂര്‍ അരീക്കാട് മുന്നേറുമ്പോള്‍ ഇ എം എച്ച് എസ് വിജയമാതാ പൊന്നാനി തൊട്ട് പിന്നിലായുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക് വിഭാഗത്തില്‍ 45 പോയന്റുമായി കുറ്റിപ്പുറം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ യു പി വിഭാഗത്തില്‍ നിലമ്പൂര്‍, വേങ്ങര ഉപജില്ലകള്‍ യഥാക്രമം 35 പോയന്റുമായും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വേങ്ങര 43 പോയന്റുമായും ഓവറോള്‍ പട്ടത്തിനായി പൊരുതുന്നു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ വേങ്ങരയും മലപ്പുറവും തമ്മില്‍ തന്നെയാണ് ഉത്സവ നഗരിയിലെ മത്സരം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറവുമായിരുന്നു കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായത്.

---- facebook comment plugin here -----

Latest