Connect with us

Malappuram

ചെറുകാട് അനുസ്മരണ പ്രഭാഷണ പരമ്പര തുടങ്ങി

Published

|

Last Updated

മലപ്പുറം: ചെറുകാട് കൃതികളില്‍ പ്രതിഫലിക്കുന്ന മതനിരപേക്ഷ സംസ്‌കാരം നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ചെറുകാട് ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ചെറുകാട് അനുസ്മരണ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിന്തല്‍മണ്ണ ഗവ. കോളജിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പി ടി എം ഗവ. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബി ടി ലില്ലി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മദ് അയൂബ് കല്ലിങ്ങല്‍, മലയാള വിഭാഗം അസി. പ്രൊഫ. എന്‍ ഗിരിജ, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ കെ ദാമോദരന്‍, ഡോ. പി ടി എ സൈനുദ്ദീന്‍, പി ടി എ വൈസ് പ്രസിഡന്റ് കെ മോഹനന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ ഇര്‍ശാദ്, ആര്‍ കാര്‍ത്തിക് സംസാരിച്ചു.

Latest