Connect with us

Wayanad

ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ 571 പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ 571 പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു. 3.96 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. പത്താംക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും നാല് ഗ്രാം സ്വര്‍ണവും, ഡിഗ്രിപാസായ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപയും നാല് ഗ്രാം സ്വര്‍ണവുമാണ് വിതരണം ചെയ്തത്. തമിഴ്‌നാട് സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് വിതരണം ചെയ്യുന്ന ധനസഹായമാണ് വിതരണം ചെയ്തത്. ഇതുസംബന്ധമായി ഗൂഡല്ലൂര്‍ നാടാര്‍ കല്ല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ധനസഹായങ്ങള്‍ വിതരണം ചെയ്തു. ഗൂഡല്ലൂര്‍ ആര്‍ ഡി ഒ വിജൈബാബു, മുന്‍ മന്ത്രി എ മില്ലര്‍, ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ, ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ പി ഇന്ദിരാണി, ഓവാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ദേവകുമാരി, രാമമൂര്‍ത്തി തുടങ്ങിയവര്‍ സംബന്ധിച്ചു. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നിരവധി ക്ഷേമപദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പി ശങ്കര്‍ പറഞ്ഞു. ധനസഹായം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മ സിമന്റ്, അമ്മകാന്റീന്‍, സൗജന്യ റേഷനരി, വിദ്യാര്‍ഥികള്‍ക്ക് 14 ഇന ഉപകരണങ്ങള്‍ തുടങ്ങിയവ ഇവയില്‍പ്പെട്ടതാണ്. നീലഗിരി ജില്ലയില്‍ 10196 പേര്‍ക്ക് 24.7 കോടി രൂപയുടെ ചികിത്സാ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നാല് വര്‍ഷത്തിനിടെ 22.38 കോടി രൂപയും, 23 കിലോ സ്വര്‍ണവും വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് നീലഗിരിയില്‍ നാല്‍പ്പത് ശതമാനം പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest