Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: മുതുമല വന മേഖലയില്‍ പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: അയല്‍ സംസ്ഥാനമായ കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന നടത്തി. മുതുമല വനമേഖലയിലെ അതിര്‍ത്തി വനങ്ങളിലാണ് പരിശോധന നടത്തിയത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് നീലഗിരി. നീലഗിരി എസ് പി ശെന്തില്‍കുമാര്‍, മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡപ്യുട്ടി ഡയറക്ടര്‍ ചന്ദ്രന്‍, തമിഴ്‌നാട് ദൗത്യ സേന ഇന്‍സ്‌പെക്ടര്‍ ജോണ്‍, വനംവകുപ്പ് അധികാരികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കാര്‍ക്കുടിയില്‍ നിന്ന് മുതുകുളി, നാഗംപള്ളി, മുത്തങ്ങ വരെയുള്ള 36 കിലോമീറ്ററില്‍ ഡി വൈ എസ് പി ഗോപി, മസിനഗുഡി ഇന്‍സ്‌പെക്ടര്‍ ഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിലും മസിനഗുഡിയില്‍ നിന്ന് കര്‍ണാടകയിലെ ഒണ്ണാരട്ടി കക്കനഹള്ള വരെയുമാണ് പരിശോധന നടത്തിയത്. ഊട്ടി റൂറല്‍ എസ് പി കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചൂര്‍, എടക്കാട്, കിണ്ണകൊറൈ, ഇന്ദിരാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇവിടെ വീക്ഷിക്കാനായി വലിയ ഗോപുരം സ്ഥാപിച്ചിരുന്നു. അതുവരെയാണ് പരിശോധന നടത്തിയത്.
ആയുധമേന്തിയ പോലീസുകാരാണ് പരിശോധന നടത്തിയത്. കേരളത്തിലെ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു.

Latest