Connect with us

Kerala

മദ്യനയം: പരസ്യ വിവാദം നിര്‍ത്താന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരും കെപിസിസിയും തമ്മില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ വേണ്ടെന്ന് ധാരണ. ഇന്നലെ നടന്ന സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. അഞ്ചുമണിക്കൂറോളം നീണ്ട യോഗത്തില്‍ പരസ്യ ഏറ്റുമുട്ടലുകള്‍ വേണ്ടെന്ന് തീരുമാനമെടുത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നിലപാടുകളില്‍ ഉറച്ചുനിന്നുള്ള വിശദീരണങ്ങളാണ് യോഗത്തില്‍ നല്‍കിയത്. എന്നാല്‍ ഇനി പരസ്യ ഏറ്റുമുട്ടല്‍ ഉണ്ടാകരുതെന്ന് മറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങളുമായി മുന്നോട്ട് പോകണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കെ മുരളീധരന്‍, വി ഡി സതീശന്‍, എംഎം ഹസ്സന്‍ എന്നിവര്‍ സുധീരനെതിയരെയും രംഗത്തെത്തി.

Latest