Connect with us

Palakkad

എസ് വൈ എസ് സ്വാന്തന ഭവന സമര്‍പ്പണവും ഹുബ്ബൂറസൂല്‍ പ്രഭാഷണവും നാളെ

Published

|

Last Updated

ചെര്‍പ്പുളശേരി: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയവുമായി മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടാനുബന്ധിച്ച് കേരളത്തിലെ നിര്‍ധനകുടുംബാംഗങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന ഭവനങ്ങളുടെ ഭാഗമായി നെല്ലായയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ഹുബ്ബൂറസൂല്‍ കോണ്‍ഫറന്‍സും നാളെ വൈകീട്ട് നാലിന് നെല്ലായ സിറ്റിയില്‍ നടക്കും.
ഉച്ചക്ക് രണ്ടിന് പേങ്ങാട്ടിരി സുന്നിസെന്ററില്‍ നടക്കുന്ന സഫ്‌വാ സംഗമത്തോടെയാണ് ഹുബ്ബൂ സൂല്‍ കോണ്‍ഫറന്‍സിന് തുടക്കമാകുക. വൈകീട്ട് നാലിന് പേങ്ങാട്ടിരിയില്‍ നിന്നും നെല്ലായയിലേക്ക് മീലാദ് സന്ദേശറാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി ഉദ്ഘാടനംചെയ്യും.
സമസത് കേന്ദ്രമുശാവറ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഖവി തങ്ങള്‍ എസ് വൈ എസ് നിര്‍മിച്ച വീടിന്റെ താക്കോല്‍ പരേതനായ നെല്ലായ എളപ്പക്കോട്ട മുസ്തഫ മിസ് ബാഹിയുടെ മകന്‍ നയിംറസയ്ക്ക് കൈമാറും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റും മര്‍കസ് മാനേജറുമായ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് ജെ എം ജില്ലാ ജനറല്‍സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, ഐ സി എഫ് പ്രതിനിധികളായ ഉസ്മാന്‍ സഖാഫി പന്തല്ലൂര്‍, മുഹമ്മദ് കുട്ടി ഹാജികോട്ടപ്പുറം, സയ്യിദ് ജാഫര്‍ സ്വാദിഖ് അല്‍ബുഖാരി പ്രസംഗിക്കും, ഹംസകോയ ബാഖവി കടലുണ്ടി, ഉമര്‍ സഖാഫി വീരമംഗലം, ഉമര്‍ ഫൈസി മാരായമംഗലം, ബാപ്പുമുസ് ലിയാര്‍ ചളവറ, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, സൈതലവി പൂതക്കാട്, നൗഫല്‍ അല്‍ഹസനി പങ്കെടുക്കും.
സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന കര്‍മ പദ്ധതികളോടെ നടക്കുന്ന സാന്ത്വനഭവന സമര്‍പ്പണവും ഹുബ്ബൂറസൂല്‍ കോണ്‍ഫറന്‍സും വന്‍വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് ഇറങ്ങണമെന്ന് പത്രസമ്മേളനത്തില്‍ മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി നെല്ലായ, കണ്‍വീനര്‍ കബീര്‍ സഅദി മാവുണ്ടിരി, ഖാലിദ് അല്‍ഹസനി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Latest