Connect with us

Palakkad

ടൗണിലെ റോഡുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും: സി പി മുഹമ്മദ് എം എല്‍ എ

Published

|

Last Updated

കൊപ്പം: കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മുളയന്‍കാവ് – മപ്പാട്ടുകര, മുളയന്‍കാവ് – കോരനാല്‍, മുളയന്‍കാവ് – വലിയപറമ്പ് റോഡുകള്‍ 2001ല്‍ അനുമതി ലഭിച്ചതും ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ മുടങ്ങിയതുമാണ്. മൂന്ന് തവണ ടെണ്ടര്‍ ചെയ്തിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ മുടങ്ങിയ റോഡുകളുടെ പിതൃത്വം ചിലര്‍ അവകാശപ്പെടുന്നതില്‍ സത്യമില്ലെന്ന് സി പി മുഹമ്മദ് എം എല്‍ എ.
മൂന്ന് റോഡുകളും 15 വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇവ ഉള്‍പ്പെടെ നിയോജക മണ്ഡലത്തിലെ ഒന്‍പത് റോഡുകള്‍ ടെണ്ടര്‍ ചെയ്തിട്ടും കരാര്‍ എടുക്കാന്‍ ആരും തയ്യാറായിട്ടില്ല.
പട്ടാമ്പി – തീരദേശറോഡ്, വാടാനാംകുറുശ്ശി – കോട്ടത്തറ, ആമയൂര്‍ – കിഴക്കേകര, പാറപ്പുറം – മഞ്ഞളുങ്ങല്‍ റോഡുകള്‍ കരാര്‍ ഏറ്റെടുത്തെങ്കിലും ഒരു റോഡിന്റെ പണി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ആകെയുള്ള ഒന്‍പത് റോഡുകളില്‍ അഞ്ച് റോഡുകള്‍ ഏറ്റെടുക്കാന്‍ ആരും വന്നില്ല. പ്രധാനമന്ത്രിയുടെ ഗ്രാമീണ സമ്പദ് യോജന (പി എം ജി എസ ്‌വൈ) യുടെ നിബന്ധനകള്‍ കേരളീയ സാഹചര്യത്തില്‍ അനുകൂലമല്ലാത്തതിനാല്‍ കോടികളുടെ ഫണ്ടാണ് ഇത് മൂലം സംസ്ഥാന സര്‍ക്കാറിനു നഷ്ടമാകുന്നത്. അതാത് കാലത്തെ എംപിമാരും എംഎല്‍എമാരും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് റോഡ് നിര്‍ദ്ദേശിക്കാറുള്ളത്.
പട്ടാമ്പി ടൗണിലെ റോഡുകളുടെ കേട്പാടുകള്‍ തീര്‍ക്കാന്‍ ടെണ്ടര്‍ വച്ചുവെങ്കിലും രണ്ടു തവണയും കരാര്‍ എടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ടൗണിലെ റോഡുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്.
കൊപ്പം – മുളയന്‍കാവ് – റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും സി. പി. മുഹമ്മദ് എംഎല്‍എ അറിയിച്ചു.

---- facebook comment plugin here -----

Latest