Connect with us

Palakkad

വിവരാവകാശ കമ്മീഷന്‍ നിഷ്‌ക്രിയമാണെന്ന്

Published

|

Last Updated

പാലക്കാട്: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിഷ്‌ക്രിയവും ജനവിരുദ്ധവുമാണെന്ന് ജനകീയ തെളിവെടുപ്പില്‍ പരാതികള്‍ ഉയര്‍ന്നു, വിവരാവകാശത്തിനായുള്ള ദേശീയ ജനകീയ ക്യാംപയിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ തെളിവെടുപ്പിലാണ് വിവരാവകാശ കമ്മീഷന്‍ നിഷ്‌ക്രിയമാകുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
കമ്മീഷനെതിരെ 60ലധികം പരാതികള്‍ തെളിവെടുപ്പിലെത്തി. 13ന് തിരുവനന്തപുരത്ത് വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. നിയമം ലംഘിച്ച പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ എടുക്കാത്തത് മുതല്‍ വര്‍ഷങ്ങളായി അപ്പിലുകളില്‍ മേല്‍ തീര്‍പ്പാക്കുന്നില്ലെന്നത് വരെയുള്ള സംസ്ഥാന വിവരാവകാശ കമ്മീഷനെതിരെ തെളിവെടുപ്പില്‍ ഉയര്‍ന്നത്. എന്‍ സി പി ആര്‍ ഐ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പുതുശേരി ശ്രീനിവാസന്‍, മേജര്‍ പി എം രവീന്ദ്രന്‍, ഗിരീഷ് കടുന്തിരുത്തി, വി പി നിജാമുദ്ദീന്‍, കെ കെ ലക്ഷ്മി കടമ്പടിപ്പുറം, പ്രജിത്ത് വടക്കഞ്ചേരി, പി അശോക് കുമാര്‍, എം വി വേലായുധന്‍, സി രാമചന്ദ്രന്‍ പങ്കെടുത്തു.

Latest