Connect with us

Malappuram

ഹജ്ജ് ട്രെയിനേഴ്‌സ് ട്രെയ്‌നിംഗ് ക്ലാസ് 16ന്

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് – 2015 ട്രെയ്‌നര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട ട്രെയ്‌നിംഗ് പ്രോഗ്രാം ഈമാസം 16ന് ഹജ്ജ് ഹൗസില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 274 ട്രെയ്‌നര്‍മാരെയാണ് ഹജ്ജ് 2015 ന്റെ ഒന്നാംഘട്ട ട്രെയ്‌നിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ (ംംം.സലൃമഹമവമഷ രീാാശേേലല.ീൃഴ) ലഭ്യമാണ്. ഹജ്ജ് അപേക്ഷ പൂരിപ്പിക്കുമ്പോഴും സമര്‍പ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പുതിയ നിയമങ്ങളേയും നിര്‍ദേശങ്ങളേയും കുറിച്ചുമാണ് ഒന്നാം ഘട്ട ക്ലാസില്‍ പ്രധാനമായും പ്രതിപാദിക്കുക. ട്രെയ്‌നര്‍മാര്‍ക്കുള്ള ഒന്നാം ഘട്ട ക്ലാസിന് ശേഷം ട്രെയ്‌നര്‍മാരുടെ നേതൃത്വത്തില്‍ ജനുവരി അവസാനത്തില്‍ സംസ്ഥാനത്തുടനീളം ബോധവത്ക്കരണ ക്ലാസുകള്‍ നടക്കും. ഓരോ ജില്ലയിലും ജില്ലാ ട്രെയ്‌നര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്ലാസുകള്‍ നടക്കുക. ഓരോ ജില്ലാ ട്രെയ്‌നര്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ കൊടുത്തിരിക്കുന്നു.
തിരുവനന്തപുരം-മുഹമ്മദ് റാഫി എ-9847171711, 7561002026, കൊല്ലം-നിസാമുദ്ദീന്‍ ഇ-9496466649, 8547766751, പത്തനം തിട്ട-അബ്ദുല്‍ ഖാദിര്‍ ബാവ-9446213586, 9946925020, ആലപ്പുഴ-നിഷാദ് പി എ-04772280910, 9447116584, കോട്ടയം-പി എ അബ്ദുര്‍റഹ്മാന്‍-9400040012, 9746775013, ഇടുക്കി-മുഹമ്മദ് ഇഖ്ബാല്‍-9447529191, എറണാകുളം -അസ്‌ക്കര്‍ സി എം-9562971129, 9847053127, തൃശൂര്‍-ഹബീബ് റഹ്മാന്‍- 9446062928, പാലക്കാട് -മുബാറക്ക് കെ -9846403786, മലപ്പുറം-മുഹമ്മദലി കണ്ണിയന്‍-9496365285, കോഴിക്കോട്-ഷാനവാസ് കുറുമ്പൊയില്‍ -9847857654, വയനാട് -മുസ്തഫ ഹാജി എന്‍ കെ-9447345377, കണ്ണൂര്‍-സുബൈര്‍ ഹാജി സി കെ-04972852588, 9447282674, കാസര്‍കോട്-സൈനുദ്ദീന്‍ എന്‍ പി-9446640644.