Connect with us

National

പാക് പതാക വെച്ച് ബാനര്‍; ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഗ്വാളിയോര്‍: നബി ദിനത്തില്‍ പാക്കിസ്ഥാന്‍ പതാക ചേര്‍ത്ത് ബാനറടിച്ചതിനെ തുടര്‍ന്ന് ഏഴ് യുവാക്കളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുസ്‌ലിം യുവാക്കളെയും ഒരു ഹിന്ദു യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഗ്വാളിയോര്‍ റെയ്ഞ്ച് പോലിസ് ഓഫീസര്‍ ആദര്‍ശ് കാത്തിയാര്‍ അറിയിച്ചു.
ഗ്വാളിയോറിലെ മാഹാജിയാറില്‍ നിന്ന് ബാനര്‍ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ചില ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153ബി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.