Connect with us

National

ദളിതരുടെ സ്വമേധയായുള്ള മതംമാറ്റം വി എച്ച് പി തടഞ്ഞു

Published

|

Last Updated

മീററ്റ്: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ സ്വമേധയാ മതം മാറാന്‍ തയ്യാറായ ദളിത് കുടുംബത്തെ വി എച്ച് പി അതില്‍ നിന്ന് തടഞ്ഞു. ഭഗപതിലെ വാത്മീകി ആശ്രമത്തില്‍ ആരാധനാ സ്വതന്ത്ര്യം തടഞ്ഞതിനെ തുടര്‍ന്നാണ് ദളിത് കുടംബത്തിലെ അറുപത് പേര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ സ്വയം സന്നദ്ധരായത്.
വാത്മീകിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് വാത്മീകി ആശ്രമത്തില്‍ ഒരുകൂട്ടം ദളിതരെ ആരാധനക്ക് അനുവദിച്ചിരുന്നില്ല. ആശ്രമത്തിലെ വരേണ്യനായ പുരോഹിതന്‍ ദളിതുകളോട് വിവേചനം കാണിക്കുകയായിരുന്നു. ആശ്രമത്തിലെത്തിയ തങ്ങളെ വാത്മീകി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന ഹിന്ദു ആചാര്യന്‍ പ്രവേശിപ്പിച്ചില്ലെന്ന് ശ്യാം സുന്ദര്‍ സിംഗ് എന്ന ദളിത് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഉയര്‍ന്ന ജാതിക്കാരനായ ഒരാള്‍ ആശ്രമത്തിനുള്ളില്‍ വെച്ച് പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി നിഷേധിച്ചുവെന്നും ഈ അനീതിക്കെതിരെ ഭരണകേന്ദ്രങ്ങളെ സമീപിച്ചുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തിന് മുമ്പാകെ ഈ വിവചനവും നേരിട്ട വിഷമവും പരിഹരിച്ചില്ലെങ്കില്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.
ഇതിനെ തുടര്‍ന്ന് ദളിതുകള്‍ ഇസ്‌ലാം മതം സ്വീകരിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രാദേശിക വി എച്ച് പി നേതാവായ സുദര്‍ശന്‍ പറഞ്ഞു. തങ്ങള്‍ വിവേചനം നേരിട്ട ദളിതുകളുടെ സമീപിച്ചു. ആശ്രമത്തില്‍ പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സൗകര്യം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest