Connect with us

International

ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പാക്കിസ്ഥാനില്‍ സൈനിക കോടതി

Published

|

Last Updated

ഇസ്‌ലാമാബാദ്: ഭീകരവാദ കേസുകളുടെ വിചാരണക്ക് സൈനിക കോടതി സ്ഥാപിക്കാനുള്ള തീരുമാനത്തിന് പാക് പാര്‍ലിമെന്റിന്റെ പിന്തുണ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെഷാവറില്‍ താലിബാന്‍ സൈനിക സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 148 കുട്ടികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. മൊത്തം 242 എം പിമാര്‍ ഇതിനെ അനൂകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഈ ആഴ്ച തന്നെ പ്രസിഡന്റ് ഒപ്പിടുന്നതോടെ സൈനിക കോടതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കും. പെഷാവര്‍ ആക്രമണ പശ്ചാത്തലത്തില്‍, പുതിയ 25 ഭീകര വിരുദ്ധ നടപടികള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest