Connect with us

International

അഫ്ഗാന്‍ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം ആ രാജ്യത്തിന് മാത്രമെന്ന്‌

Published

|

Last Updated

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ സംബന്ധിച്ചുള്ള അമേരിക്കയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ്ഹൗസ്. അഫ്ഗാനിസ്ഥാന്റെ സുരക്ഷയെ സംബന്ധിച്ച് ആ രാജ്യത്തിന് മാത്രമേ ഇപ്പോള്‍ ഉത്തരവാദിത്വമുള്ളൂവെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാന്‍ നിലപാടില്‍ മാറ്റം വേണമെന്ന പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിലപാട് എന്തായിരിക്കണമെന്ന് നേരത്തെ പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയതാണ്. യു എസ് സൈന്യത്തിന്റെ അഫ്ഗാനിസ്ഥാനിലുള്ള പ്രവര്‍ത്തനം അവസാനിച്ചിരിക്കുകയാണ്. ആ രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളുടെ ചുമതല അവിടുത്തെ സര്‍ക്കാറിന് മാത്രമാണ്. ഭീകരവിരുദ്ധ പദ്ധതി, അഫ്ഗാന്‍ സൈന്യത്തിന് പരിശീലനം എന്നീ രണ്ട് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നാറ്റോ സേനയും അമേരിക്കയുടെ കുറച്ച് സൈനികരും ഇപ്പോള്‍ അവിടെയുണ്ട്. അമേരിക്കയുടെയും നാറ്റോ സേനയുടെയും പരിശ്രമഫലമായി ധാരാളം നേട്ടങ്ങള്‍ ഇതിനകം അഫ്ഗാനിസ്ഥാനിലുണ്ടായി. ഇനിയും സഹകരണം തുടരാന്‍ തന്നെയാണ് തീരുമാനം. പക്ഷേ അവിടുത്തെ സുരക്ഷാ കാര്യങ്ങളുടെ പുര്‍ണ ചുമതല അഫ്ഗാന്‍ സര്‍ക്കാറിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഒഴിഞ്ഞുമാറുന്നു;

---- facebook comment plugin here -----

Latest