Connect with us

International

കറാച്ചിയില്‍ രണ്ട് അര്‍ധസൈനികര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കറാച്ചി : പാക്കിസ്ഥാനിലെ തുറമുഖനഗരമായ കറാച്ചിയില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ലാന്‍ന്ധി മേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന തീവ്രവാദികള്‍ക്കെതിരെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അര്‍ധ സൈനിക വിഭാഗം തീവ്രവാദികള്‍ ഒളിച്ചുകഴിയുന്ന ഒരു വീട്ടില്‍ റെയ്ഡ് നടത്തവെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി രണ്ട് സ്ത്രീകള്‍, രണ്ട് കുട്ടികള്‍, രണ്ട് പുരുഷന്‍മാര്‍ , വീട്ടുടമ എന്നിവരുള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. ഈ വീട്ടില്‍നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പാക് പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടന്നു. സൈനിക സ്‌കൂളില്‍ 134 കുട്ടികള്‍ ഉള്‍പ്പെടെ 150 പേരെ താലിബാന്‍ തീവ്രവാദികള്‍ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.