Connect with us

National

മണിയുടെ പ്രസംഗം: തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ ബാലു വധക്കേസിനെ കുറിച്ച് തുടരന്വേഷണം നടത്തേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കാന്‍ തക്ക പുതിയ കാര്യങ്ങളൊന്നും തന്നെയില്ലെന്നും ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.