Connect with us

National

നാളെ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി; രാജ്യവ്യാപകമായി നാളെ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. മുംബൈയില്‍ ബാങ്ക്‌സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ശമ്പള വര്‍ധനവ് 11 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്താന്‍ തയ്യാറാണെന്ന് യോഗത്തില്‍ ഐ ബി ഐ അറിയിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.
ചര്‍ച്ചകള്‍ നാളെയും തുടരുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം ജനുവരി 21 മുതല്‍ നാല് ദിവസവും മാര്‍ച്ച് 16 മുതല്‍ അനിശ്ചിത കാലത്തേക്കും ബാങ്ക് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വേതന വര്‍ധവിനുവേണ്ടി നവംബര്‍ 12ന് ശേഷം രണ്ടു തവണ ജീവനക്കാര്‍ പണിമുടക്കിയിരുന്നു.