Connect with us

Gulf

38 വര്‍ഷത്തെ പ്രവാസത്തിന് വിട; അമീറലി ഹാജി ഇനി ഉടുമ്പുന്തലയില്‍

Published

|

Last Updated

അബുദാബി: 38 വര്‍ഷത്തെ പ്രവാസ ജീവിത സ്മരണയുമായി അമീറലി ഹാജി “ഉടുമ്പുന്തലയിലേക്ക്”. കാസര്‍കോട് ജില്ലയിലെ ഉടുമ്പുന്തല സ്വദേശി അമീറലി ഹാജി 1976 ഒക്‌ടോബര്‍ 10നാണ് ബോംബെയില്‍ നിന്ന് കപ്പല്‍ വഴി ദുബൈയില്‍ എത്തിയത്. ദുബൈയിലെത്തിയ ആദ്യ വര്‍ഷം മാതൃസഹോദരി മകന്റെ ഷോപ്പില്‍ ജോലി ലഭിച്ചു. ശേഷം മൂന്ന് വര്‍ഷം ഷാര്‍ജയില്‍ കണ്‍ഫോഴ്‌സ് ഗള്‍ഫ് എന്ന കമ്പനിയില്‍ ജോലി ചെയ്തു. അതിനിടയിലാണ് അബുദാബി പോലീസില്‍ ജോലി ലഭിച്ചത്. 1980 മുതല്‍ 2014 ഡിസംബര്‍ വരെയുള്ള നീണ്ട 34 വര്‍ഷം ഇവിടെത്തന്നെയായിരുന്നു.
ഉടുമ്പുന്തല മുസ്‌ലിം ജമാഅത്ത് അബുദാബി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ നീണ്ട 24 വര്‍ഷത്തെ പ്രവര്‍ത്തനം പ്രവാസ ജീവിതത്തിലെ വലിയ അനുഗ്രഹമായി ഹാജി ഇന്നും ഓര്‍ക്കുന്നു. തൃക്കരിപ്പൂര്‍ മുജമ്മഅ് ഇസ്‌ലാമിയ്യയുടെ അബുദാബി കമ്മിറ്റി ട്രഷററായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു. കൂടാതെ ഉടുമ്പുന്തല സാന്ത്വനം യു എ ഇ കമ്മിറ്റി രൂപവത്കരണത്തിന്റെ പ്രധാന ശില്‍പിയായ അദ്ദേഹം എട്ട് വര്‍ഷത്തോളമായി സാന്ത്വനം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. സാന്ത്വനം റിലീഫ് കമ്മിറ്റിയുടെ കീഴില്‍ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷത്തോടെയാണ് അമീര്‍ ഹാജി നാട്ടിലേക്ക് തിരിക്കുന്നത്. ശിഷ്ട ജീവിതം കുടുംബത്തിനും മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെക്കും. നിസാര്‍, നിഷാദ്, നസ്‌റിന്‍ എന്നിവരാണ് അമീറലി ഹാജിയുടെ മക്കള്‍. വിവരങ്ങള്‍ക്ക്: 055-9362651.