Connect with us

Gulf

മൂടല്‍ മഞ്ഞ്; സര്‍ക്കാരുദ്യോഗസ്ഥരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തണം

Published

|

Last Updated

ദുബൈ: രാജ്യത്ത് പ്രഭാത സമയങ്ങളിലുണ്ടാകുന്ന മൂടല്‍ മഞ്ഞ് കാരണം സംഭവിക്കാനിടയുള്ള വാഹനാപകടങ്ങളുടെ എണ്ണം കുറക്കാന്‍ ഫെഡറല്‍ ട്രാഫിക് തലവനും ദുബൈ പോലീസ് ഓപറേഷന്‍സ് മേധാവിയുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ നിര്‍ദേശം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തുടങ്ങുന്ന സമയം ഇത്തരം മൂടല്‍ മഞ്ഞിന്റെ കാലാവസ്ഥയില്‍ ഓന്നോ ഒന്നരയോ മണിക്കൂര്‍ താമസിപ്പിക്കണമെന്നാണ് അല്‍ സഫീന്റെ നിര്‍ദേശം. നിലവില്‍ രാവിലെ ഏഴരമണിക്കാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തുടങ്ങുന്നത്. ഇത് എട്ടരയോ ഒമ്പതോ ആക്കണം. മൂടല്‍ മഞ്ഞ് കാലാവസ്ഥയില്‍ ഒരു നിരത്തിലും പൂര്‍ണമായി വാഹന ഗതാഗതം നിര്‍ത്തലാക്കാന്‍ കഴിയില്ല. മറിച്ച് വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ച് അപകട സാധ്യത കുറക്കുകയെന്നതാണ് പരീക്ഷിക്കാവുന്ന രീതിയെന്നും അല്‍ സഫീന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest