Connect with us

Gulf

ലോക സ്വര്‍ണ വ്യാപാരത്തിന്റെ 40 ശതമാനവും ദുബൈ വഴി

Published

|

Last Updated

ദുബൈ: ദുബൈയുടെ മഞ്ഞലോഹ വ്യാപാരം വന്‍കുതിപ്പിലെന്ന് പഠനം. ലോകത്ത് നടക്കുന്ന മൊത്തം സ്വര്‍ണ വ്യാപാരത്തിന്റെ 40 ശതമാനവും ദുബൈ വഴിയാണ് നടക്കുന്നതെന്ന് മിഡ് ഇക്കണോമിക് മാഗസിന്‍ പറയുന്നു.
2013ല്‍ ദുബൈയില്‍ 7,500 കോടി ഡോളറിന്റെ സ്വര്‍ണ വ്യാപാരമാണ് നടന്നത്. 2003ല്‍ ഇത് 600 കോടി മാത്രമായിരുന്നു. ദുബൈ കമ്മോഡിറ്റീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം 2013നെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കണക്കുകള്‍ പറയുന്നു.
ദുബൈയില്‍ നിന്ന് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണത്തിലധികവും പോകുന്നത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്.
വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നീക്കങ്ങളുടെ സ്ട്രാറ്റജിക്കല്‍ പോയിന്റാണ് ദുബൈ എന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.