Connect with us

Wayanad

സി പിഎം ജില്ലാ കമ്മിറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: യൂത്ത്‌ലീഗ്

Published

|

Last Updated

youthകല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ സി.പി.എം ജില്ലാ നേതൃത്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജനറല്‍ സെക്രട്ടറി പി.ഇസ്മായില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ഒരിടത്തും മെഡിക്കല്‍ കോളജ് യാഥാര്‍ത്യമാക്കണെമന്നാവശ്യപ്പെട്ടിട്ടില്ല. സമ്മേളന ദിവസം പുറത്തിറക്കിയ സ്‌പെഷ്യല്‍ സപ്ലിമെന്റില്‍ അക്കമിട്ട് നിരത്തിയ പതിമൂന്നോളം രക്ഷാ പദ്ധതിയിലും മെഡിക്കല്‍ കോളജിനെ കുറിച്ചോ ആരോഗ്യ മേഖലയെ കുറിച്ചോ ഒരു സൂചനയും നല്‍കിയിട്ടില്ല. സി.പി.എം ഈ വിഷയത്തില്‍ തുടരുന്ന ഇരട്ടത്താപ്പ് സംബന്ധിച്ച് യൂത്ത്‌ലീഗ നടത്തിയ പ്രസ്താവനക്ക് മറുപടിയായുള്ള നേതാക്കളുടെ വിശദീകരണം തങ്ങളകപ്പെട്ട ജാള്യത മറച്ചുവെക്കാനുള്ള ചെപ്പടി വിദ്യകള്‍ മാത്രമാണ്. ഭരണത്തിലിരുന്ന സമയം നടപ്പില്‍ വരുത്താന്‍ കഴിയാത്ത ആശയങ്ങളുയര്‍ത്തിപ്പിടിച്ച് നിരര്‍ത്തകമായ സമരാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി.എം ജില്ലാ നേതൃത്വം രോഗാതരമായ വയനാടിന്റെ അടിയന്തിരാവശ്യമായ മെഡിക്കല്‍ കോളജ് സംബന്ധിച്ചുള്ള സമരം ഏരിയ കമ്മറ്റി കൈകാര്യം ചെയ്യുമെന്നുള്ള പ്രസ്താവന ലജ്ജാകരമാണ്. ഭരണത്തിലിരുന്നു കൊണ്ട് തന്നെ
ജനകീയ വിഷയങ്ങളില്‍ മുഖം നോക്കാതെ നിലപാടുകള്‍ പ്രഖ്യാപിക്കുകയും സമരങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന യൂത്ത്‌ലീഗിന് ജില്ലയിലെ പൊതുസമൂഹം നല്‍കുന്ന പിന്തുണയെ കേവലം പത്രപ്രസ്ഥാവനകള്‍ കൊണ്ട് തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണ മുന്നണിയിലെ അഭിപ്രായ ഭിന്നതയാണ് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തടസ്സമെന്ന് പറയുന്ന സി.പി.എം അതെന്തന്ന് തുറന്ന് പറയാന്‍ ആര്‍ജ്ജവം പ്രകടിപ്പിക്കണം.
ബ്രഹ്മഗിരി സൊസൈറ്റിയുടെ ഷെയറായി ആളൊന്നിന് 275 രൂപ വീതം പിരിച്ചെടുത്തവരില്‍ എത്രപേരെ ഷെയര്‍ഹോള്‍ഡര്‍മാരായി പരിഗണിച്ചുവെന്ന കാര്യം വെക്തമാക്കണം. കോടികള്‍ പിരിവ് നടത്തിയ സംരംഭകത്തില്‍ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിഭവം അങ്ങാടിപ്പാട്ടാണെന്നും നേതാക്കള്‍ പറഞ്ഞു.

Latest