Connect with us

National

കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് പാലായനം തുടരുന്നു

Published

|

Last Updated

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്‌സൈന്യം നിരന്തരം വെടിയുതിര്‍ക്കുന്നതിനാല്‍ ജമ്മുകാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ജനം പാലായനം ചെയ്യുന്നു. തുടര്‍ച്ചയായ വെടിവയ്പ്പ് പ്രദേശവാസികളെ ഭീതിയിലവാഴ്ത്തിയതാണ് കാരണം. ആയിരക്കണക്കിന് ആളുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയിലെ ചക്ര, ഷെര്‍പൂര്‍, ലോണ്ടി പ്രദേശങ്ങളിലെ ജനങ്ങളാണ് നാട് വിടുന്നത്. സ്‌കൂളുകളും കോളേജുകളും അനിശ്ചിത കാലത്തേക്ക് പൂട്ടിയിട്ടു. പരീക്ഷകള്‍ മാറ്റിവച്ചു.
14 അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുടങ്ങി. 2500ലേറെ പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചില ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. ഇന്നലെ അതിര്‍ത്തിയിലെ 15ഓളം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവയ്പ്പ് നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 10 പ്രദേശ വാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest