Connect with us

Palakkad

ആദിവാസി പ്രശ്‌നം പരിഹരിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിയില്ല: ആദിവാസി ഗോത്രമഹാസഭ

Published

|

Last Updated

പാലക്കാട്: റസ്റ്റോന്റുകളും ഓഫീസുകളും അക്രമിക്കുന്നത് യഥാര്‍ഥ മാവോയിസ്റ്റുകളെല്ലെന്നും ജോലിയും പണിയുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ചെറുപ്പക്കാരാണ് ഇതിന് പിന്നിലെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അക്രമണം നടത്തി ഭീകരാന്തരീക്ഷം നടത്തി ആദിവാസികളെ കാട്ടില്‍ നിന്ന് ഓടിക്കുന്നതിനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ അധാര്‍മിക പിന്തുണയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുകയാണെങ്കില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടി വരുകയും വോട്ട് ബേങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന് ആശങ്കയുമാണ് സര്‍ക്കാറിനെ അലട്ടുന്നതെന്നും അദ്ദേഹംപറഞ്ഞു.
മാവോയിസ്റ്റുകള്‍ക്ക് ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമല്ല. ആദിവാസികളെ ഭീഷണിപ്പെടുത്തി കാട്ടില്‍ സൈ്വരവിഹാരം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസികളുടെ പിന്തുണ മവോയിസ്റ്റുകള്‍ക്കുണ്ടെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണം നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. നിലവിലെ സഹാചര്യത്തില്‍ ഒരു ആദിവാസികളും മവോയിസ്റ്റുകളെ സഹായിക്കുന്നതായി അറിയില്ല.
മാവോയിസത്തില്‍ നല്ലൊരു വിഭാഗം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തന രീതികളോട് യോജിക്കുന്നില്ലെന്നും ചിലരുടെ ലക്ഷ്യം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റുകളും ഓഫീസുകളും അക്രമിക്കുന്നതിന് പകരം സെക്രട്ടറിയേറ്റ് അക്രമിക്കുകയാണ് വേണ്ടതെന്നും ഗീതാനന്ദന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest