Connect with us

Kerala

'പാസ്‌പോര്‍ട്ട് കൃത്രിമം: നടപടി ഒഴിവാക്കിയത് കേന്ദ്ര തീരുമാനപ്രകാരം'

Published

|

Last Updated

കൊച്ചി: പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ നടപടി ഒഴിവാക്കി പുതുക്കി നല്‍കിയത് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി. ഇക്കാര്യത്തില്‍ തനിക്കോ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഇ അഹമ്മദിനോ വ്യക്തിപരമായി യാതൊരു ഉത്തരവാദിത്വവുമില്ലെന്നും കേസില്‍ സി ബി ഐ അന്വേഷണം നേരിടുന്ന മുക്തേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് പിടിക്കപ്പെട്ട നിരവധി പേരെ മലപ്പുറത്തെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും പാസ്‌പോര്‍ട്ടുകള്‍ വഴിവിട്ട് പുതുക്കി നല്‍കുകയും ചെയ്തത് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് 2013ല്‍ സി ബി ഐ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തതായി മുക്തേഷ് കുമാര്‍ സ്ഥിരീകരിച്ചു.
200 ഓളം പേരുടെ പ്രശ്‌നമായതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. സര്‍ക്കാറിന്റെ നയപരമായ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. അന്ന് വിദേശ കാര്യമന്ത്രിയായിരുന്ന ഇ അഹമ്മദിന് വ്യക്തിപരമായി ഉത്തരവാദിത്വവുമുണ്ടെന്ന് കരുതുന്നില്ല. അതേസമയം, ഒരു ജനപ്രതിനിധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് തീരുമാനമെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മുക്തേഷ് കുമാര്‍ പറഞ്ഞു.

Latest