Connect with us

Kasargod

വാറ്റുകേന്ദ്രത്തില്‍നിന്ന് വാഷും നാടന്‍ ചാരായവും പിടികൂടി

Published

|

Last Updated

കുറ്റിക്കോല്‍: ബന്തടുക്ക ചാമക്കൊച്ചി വനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന വാറ്റുകേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 1,500 ലിറ്റര്‍ വാഷും, 10 ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. സുരേഷ്(45), ചെനിയന്‍(42) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസധികൃതര്‍ പറഞ്ഞു.
എക്‌സൈസ് അസി. കമ്മീഷണര്‍ പി കെ സുരേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാമക്കൊച്ചി വനത്തില്‍ റെയ്ഡ് നടത്തിയത്. വാറ്റുപകരണങ്ങളും, വീപ്പകളും, കന്നാസുകളും സ്ഥലത്തുനിന്നു കണ്ടെടുത്തു. ഓടിപ്പോയ പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തിവരികയാണ്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ വനമേഖലകളില്‍ വ്യാപകമായി ചാരായവാറ്റു നടക്കുന്നതായി നേരത്തേ തന്നെ പോലീസിനും എക്‌സൈസിനും വിവരം ലഭിച്ചിരുന്നു. തോടുകളുടെയും വെള്ളച്ചാലുകളുടെയും മറ്റും കരകളിലാണ് വാറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാറ്റിനു ആവശ്യമായ വെള്ളമെടുക്കാനുള്ള സൗകര്യം നോക്കിയാണിത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ റെയ്ഡിനു സി ഐ. എം എന്‍ രഘുനാഥന്‍ നേതൃത്വം നല്‍കി. വി വി പ്രസന്ന കുമാര്‍, പ്രേമരാജന്‍, കെ കെ ബാലകൃഷ്ണന്‍, സുരേഷന്‍, ചെനിയന്‍, സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍, പ്രകാശന്‍ പരിശോധനയില്‍ പങ്കെടുത്തു.

Latest