Connect with us

Kasargod

കോണ്‍ഗ്രസ് തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ആസന്നമായ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസില്‍ ഒരുക്കം തുടങ്ങി. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആകെ തിരഞ്ഞെടുപ്പ് പ്രചരണ തലത്തിലേക്ക് സജ്ജരാക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി ഈ മാസം 19ന് കേരളത്തിന്റെ കോണ്‍ഗ്രസ് ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നക്ക്, സെക്രട്ടറി ദീപക് ബാബ്‌റെയ്യ, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തും.
അന്ന് പകല്‍ മുഴുവന്‍ ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍സംഘടിപ്പിക്കുന്ന ജില്ലാ തല നേതൃയോഗത്തില്‍ നേതാക്കള്‍ മുഴുനീളം പങ്കെടുത്ത് ചര്‍ച്ചകളില്‍ പങ്കാളികളാകും.
ജില്ലയിലെ കെ പി സി സി ഭാരവാഹികള്‍, കെ പി സി സി നിര്‍വ്വാഹക സമിതി അംഗങ്ങള്‍, കെ പി സി സി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ഡി സി സി നിര്‍വ്വാഹക സമിതി അംഗങ്ങള്‍, ഡി സി സി അംഗങ്ങള്‍, ജില്ലയിലെ ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍, ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍, ഭരണ സാരഥികള്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുക്കുക.
കാസര്‍കോട് ഡി സി സി ഓഫീസില്‍ പ്രസിഡന്റ് സി കെ ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം 19ന്റെ യോഗത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.