Connect with us

Wayanad

സിയാറത്ത് യാത്ര നാളെ

Published

|

Last Updated

പനമരം: ബദ്‌റുല്‍ ഹുദയില്‍ ജനുവരി 9,10 തിയ്യതികളില്‍നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെയും മദ്ഹു റസൂല്‍ പ്രഭാഷണത്തിന്റേയും ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പ്രധാന മഖ്ബറകളിലേക്കുള്ള സിയാറത്ത് യാത്ര നാളെ നടക്കും. പാലേരി അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, കണിയാമ്പറ്റ പോക്കര്‍ മുസ്‌ലിയാര്‍, എം.വി.ഹംസ ഫൈസി, കെ.ടി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്കും. രാവിലെ ഒമ്പതിന്് ഉള്ളിശേരി മഖാമില്‍ നിന്ന് തുടങ്ങുന്ന യാത്ര കാട്ടിച്ചിറക്കല്‍, വാരാമ്പറ്റ, പഴയങ്ങാടി, കല്യാണത്തുംപള്ളി, തവിഞ്ഞാല്‍, ഒണ്ടയങ്ങാടി, ബാവലി തുടങ്ങിയ മഖ്ബറകളില്‍ സന്ദര്‍ശനം നടത്തും. യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പതിന് ഉള്ളിശ്ശേരി മഖാം പരിസരത്ത് എത്തണമെന്ന് ബദ്‌റുല്‍ഹുദ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി അറിയിച്ചു

Latest