Connect with us

Kerala

കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിന് തുടക്കമിട്ടത് 'ഇന്ദുലേഖ': മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് 2014-15ന് ഈമാസം എട്ടിന് തുടക്കമാകും. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പാര്‍ട്ണര്‍ഷിപ്പ് മീറ്റുകള്‍ സംഘടിപ്പിക്കുന്നതില്‍ ആദ്യമീറ്റ് നടക്കുന്നത് ചെന്നൈയിലാണ്. സംസ്ഥാനത്തെ ഹോട്ടലേഴ്‌സ്, ടൂര്‍ഓപ്പറേറ്റര്‍മാര്‍, ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍, ഹോംസ്‌റ്റേ – ആയുര്‍വേദിക്ക് സെന്റര്‍ ടൂര്‍ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവരെ വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി അവിടങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍ ഏജന്‍സികളുമായി സഹകരിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക്കുകയാണ് ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് 2014-15 ലൂടെ ടൂറിസം വകുപ്പ് ലക്ഷ്യം വെക്കുന്നത്.
ഇതുവഴി മറ്റ് സംസ്ഥാനങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും കേരളത്തിലെത്തുന്ന സഞ്ചാരികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാനും അവസരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദതാ ബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, നാഗ്പ്പൂര്‍, പൂനെ എന്നിവിടങ്ങളില്‍ വെച്ചാണ് പാട്ണര്‍ഷിപ്പ് മീറ്റുകള്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് പാര്‍ട്ണര്‍ഷിപ്പ് മീറ്റിലേക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.
ഇതുവരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടൂറിസം ഹോസ്പ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് 200 ഓണ്‍ലൈന്‍ അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍ ഇത്രയും ആളുകളെ കൊണ്ടുപൊകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 40 സ്ഥാപനങ്ങളെയാണ് ആദ്യഘട്ട ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റിനായി പരിഗണിക്കുന്നത്. വ്യവസായ പങ്കാളികളായുള്ള പരസ്പര കൂടിക്കാഴ്ച്ച, സമഗ്രമായ ബിസിനസ് ചര്‍ച്ചകള്‍, ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനം, ഓരോ മേഖലയെ അടിസ്ഥാനമാക്കിയുള്ള ബ്രാന്റിംഗ് എന്നിവയാണ് പാര്‍ട്ണര്‍ഷിപ്പ് മീറ്റിന്റെ പ്രധാന പരിപാടികള്‍.
പാര്‍ട്ണര്‍ഷിപ്പ് മീറ്റില്‍ പങ്കെടുക്കുന്ന സ്ഥപനങ്ങള്‍ക്ക് 10000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കാന്‍ അതിന് ആനുപാതികമായി ഫീസ് നല്‍കണം. എട്ട് മീറ്റിലും പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 80000 രൂപയാണ് ടൂറിസം വകുപ്പ് ഈടാക്കുന്നത്. ഇത് കൂടാതെ യാത്രാ ചെലവിനും താമസസൗകര്യത്തിനുമുള്ള തുകയും അതാത് സ്ഥാപനങ്ങള്‍ തന്നെ വഹിക്കണം. ജനുവരി 13 ന് ബംഗളൂരുവിലും 20ന് ഹൈദ്രാബാദും ഫെബ്രുവരി മൂന്നിന് മുംബൈയിലും ഒമ്പതിന് ഡല്‍ഹിയും ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മീറ്റ് നടക്കും. ഫെബ്രുവരി 16 ന് കൊല്‍ക്കത്തയിലും 18 ന് നാഗ്പൂരിലും നടക്കുന്ന മീറ്റ് 20 പൂനെയില്‍ നടക്കുന്ന മീറ്റോടെ സമാപിക്കും.

Latest