Connect with us

International

എണ്ണ ടാങ്കറിന് നേരെ ലിബിയന്‍ വ്യോമാക്രമണം: രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

ബെന്‍ഗാസി: ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ദെര്‍നയില്‍ എണ്ണ ടാങ്കറിന് നേരെ ലിബിയന്‍ വ്യോമ സേന ആക്രമണം നടത്തി. എണ്ണ ടാങ്കറിലെ ജോലിക്കാരോട് പരിശോധനക്ക് വേണ്ടി സൗകര്യം ഒരുക്കിത്തരാന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ കപ്പല്‍ ജീവനക്കാര്‍ ഇതിന് വിസമ്മതിക്കുകയും ചെയ്തതോടെ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം സ്ഥിരീകരിച്ചു. വളരെ സംശയാസ്പദമായ സാഹചര്യത്തിലാണ് എണ്ണടാങ്കര്‍ ഉണ്ടായിരുന്നതെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദെര്‍ന തുറമുഖത്തെത്തിയതോടെ എണ്ണ ടാങ്കറിലെ മുഴുവന്‍ ലൈറ്റുകളും ഓഫ് ചെയ്തതാണ് സൈന്യത്തിന് ആക്രമണം നടത്താന്‍ പ്രചോദനമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.