Connect with us

Gulf

ആര്‍ എസ് സി അബുദാബി സോണ്‍ യുവ സമ്മേളനം

Published

|

Last Updated

അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ യുവ സമ്മേളനം നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: സിദ്ദീഖ് മുസ്‌ലിയാര്‍ പൊന്നാട് (ചെയര്‍മാന്‍), ഫഹദ് സഖാഫി ചെട്ടിപ്പടി (കണ്‍വീനര്‍), സുഹൈല്‍ പാലക്കോട് (സംഘടന), എഞ്ചിനീയര്‍ യാസിര്‍ വേങ്ങര (സ്റ്റുഡന്റ്‌സ്), മുസ്തഫ കോട്ടക്കല്‍ (രിസാല), അശ്‌റഫ് സഖാഫി (വിസ്ഡം), സഈദ് വെളിമുക്ക് (കലാലയം), ജുനൈദ് വണ്ടൂര്‍ (ട്രെയിനിംഗ്), യുസുഫ് റശാദി (ഫൈനാന്‍സ്).
ഐ സി എഫ് നേതാക്കളായ പി വി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഹംസ അഹ്‌സനി, ആര്‍ എസ് സി, ജി സി സി കണ്‍വീനര്‍ ഖാസിം പുറത്തീല്‍ നാഷണല്‍ നേതാക്കളായ ശമീം തിരൂര്‍, മുഹിയിദ്ധീന്‍ ബുഖാരി, അബൂബക്കര്‍ അസ്ഹരി, അബ്ദുല്‍ ബാരി, സഈദ് വെളിമുക്ക്, ഹമീദ് സഖാഫി, യാസിര്‍ വേങ്ങര സംസാരിച്ചു.

ഷാര്‍ജ സോണ്‍
ഷാര്‍ജ: നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളാണ് യുവാക്കളില്‍ വേണ്ടതെന്നും അവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ആ എസ് സി ഷാര്‍ജ സോണ്‍ “ന്യു ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച യുവ സമ്മേളനം അഭിപ്രായപ്പെട്ടു. അബ്ദുര്‍റഊഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. സി എം എ കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹയ്യ് അഹ്‌സനി, മുഹിയുദ്ധീന്‍ ബുഖാരി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഹസൈനാര്‍ സഖാഫി, എ കെ അബ്ദുല്‍ ഹകീം, പി സി കെ ജബ്ബാര്‍, ശമീം തിരൂര്‍, പി കെ സി സഖാഫി പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ശുഐബ് നഈമി (ചെയര്‍മാന്‍), നിസാര്‍ പുത്തന്‍പള്ളി (കണ്‍വീനര്‍), ബദറുദ്ദീന്‍ സഖാഫി (ട്രെയിനിംഗ്), മുജ്തബ സഖാഫി (സംഘടന), സിറാജ് കൂരാറ (വിസ്ഡം), ഹസീബ് പോത്താംകണ്ടം (രിസാല), സുബൈര്‍ പതിമംഗലം (സ്റ്റുഡന്റ്‌സ്), അബ്ദുല്‍ ബാരി മിസ്ബാഹി (കലാലയം), അബ്ദുസ്സലാം പോത്താംകണ്ടം (ഫിനാന്‍സ്) . ഇ കെ മുസ്തഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ അഹദ് സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Latest