Connect with us

Gulf

മലയാളി സമാജം കേരളോത്സവം സമാപിച്ചു

Published

|

Last Updated

അബുദാബി: മലയാളി സമാജം കേരളോത്സവം ശ്രദ്ധേയമായി. കേരളത്തിന്റെ ഗ്രാമങ്ങളില്‍ കാണുന്ന തരത്തിലുള്ള ആഘോഷങ്ങളുടെ തനി പകര്‍പ്പാണ് സമാജം ക്രമീകരിച്ചിരുന്നത്. ബാലവേദി പ്രവര്‍ത്തകരുടെ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് നാടന്‍ ഭക്ഷണ ശാലകള്‍, ലേലം വിളികള്‍, കുട്ടികളുടെ കലാപരിപാടികള്‍, സിനിമാതാരം അബിയുടെ കോമഡി ഷോ, വിവി മത്സരങ്ങള്‍ എന്നിവ നടന്നു.
പി എസ് സി ചെയര്‍മാന്‍ ഡോ. സി രാധാകൃഷ്ണന്‍ കേരളോത്സവത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു. ഷിബു വര്‍ഗീസ്, സുരേഷ് പയ്യന്നൂര്‍, എം എ ഹാഷിം, ഫസലുദ്ദീന്‍, അശ്‌റഫ് പട്ടാമ്പി, സതീഷ് കുമാര്‍, ടി എ നാസര്‍, സന്തോഷ് സി പി, എം എം അന്‍സാര്‍, നിബി സാം ഫിലിപ്പ്, വിജയരാഘവന്‍ നേതൃത്വം നല്‍കി.

Latest