Connect with us

Gulf

പ്രവാസി ഭാരതീയ ദിവസ്; ഒരുക്കം അന്തിമ ഘട്ടത്തില്‍

Published

|

Last Updated

അബുദാബി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ നൂറാം വാര്‍ഷികവും പ്രവാസി ഭാരതീയ സമ്മേളനവും ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരുടെ പ്രതിനിധികളാണ് പങ്കെടുക്കുക. 2003ലാണ് പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചത്.
ജനുവരി ഏഴ് (ബുധന്‍) രാവിലെ 10ന് ഉദ്ഘാടനം നടക്കും. 11 മുതല്‍ ഒന്നുവരെ “ഭാരത് കോ ജനോ” എന്ന വിഷയത്തിലും 12 മുതല്‍ 1.30 വരെ ഭാരത് കോ മനോ എന്ന വിഷയത്തിലും ചര്‍ച്ച നടക്കും. 3.30 മുതല്‍ അഞ്ചുവരെ യുവ സമൂഹത്തിന്റെ വീക്ഷണം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. അഞ്ച് മുതല്‍ ഏഴ് വരെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഏഴിന് ശേഷം സാംസ്‌കാരിക സായാഹ്നം നടക്കും.
ജനുവരി എട്ടിന് രാവിലെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നടക്കും. 11.30 മുതല്‍ ഒന്ന് വരെ നടക്കുന്ന പ്ലാനറി സമ്മേളനത്തില്‍ ഇന്ത്യയിലെ നിക്ഷേപങ്ങളും അവസരങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. രണ്ട് മുതല്‍ നാല് വരെ നടക്കുന്ന സമാന്തര സമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ ഡയസ്‌പോറയില്‍ ഇന്ത്യന്‍ സോഫ്റ്റ് പവര്‍ രംഗത്തെ സാന്നിധ്യവും പങ്ക്, ഇന്ത്യന്‍ ടൂറിസം രംഗത്തെ അവസരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. നാല് മുതല്‍ ആറ് വരെ നടക്കന്ന സമ്മേളനത്തില്‍ നൂറ്റാണ്ടിലെ ഗാന്ധി എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ജനുവരി ഒമ്പതിന് മൂന്നാം ദിവസം നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ നിക്ഷേപ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 12 മുതല്‍ ഒന്ന് വരെ വിവിധ സംസ്ഥാനങ്ങള്‍ പ്രത്യേകമായ നിക്ഷേപങ്ങളും അവസരങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 2.30 മുതല്‍ നാല് വരെ പ്രവാസ ലോകത്തെ സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍, ടൂറിസം രംഗത്തെ അവസരങ്ങള്‍ എന്നീ വിഷയത്തില്‍ ചര്‍ച്ച നടക്കും. 4.45 മുതല്‍ ആറ് വരെ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി പ്രവാസി ഭാരതീയ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Latest