Connect with us

Kerala

ബാര്‍ കോഴ ആരോപണം: വി എസിന് കെ ബാബുവിന്റെ മറുപടി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ ബാബു. ആരോപണത്തില്‍ തെളിവുനല്‍കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി കെ ബാബു പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് വിഎസ് നടത്തിക്കൊണ്ടിരിക്കുന്നത്. തരംതാണ രീതിയില്‍ വിഎസ് ആരോപണങ്ങള്‍ ഉന്നയിക്കരുതായിരുന്നു. അങ്ങാടിയില്‍ അനാവശ്യം പറയാന്‍ പാടില്ലെന്നും ബാബു പറഞ്ഞു. ബാര്‍ മുതലാളിമാരില്‍ നിന്ന് പണം വാങ്ങിയമന്ത്രി കെ ബാബുവാണെന്നായിരുന്നു വിഎസിന്റെ ആരോപണം.

Latest