Connect with us

National

ബിഹാറില്‍ ട്രെയിനില്‍ വന്‍കൊള്ള

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ ജാമുയി ജില്ലയില്‍ ടാറ്റ-ചപ്ര എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് നാല് ബോഗികളില്‍ കൊള്ളയടിച്ചത്. പണം, ആഭരണങ്ങള്‍, വിലപിടിപ്പുള്ള മറ്റുസാധനങ്ങള്‍ തുടങ്ങിയവയാണ് കൊള്ളയടിച്ചത്. 15 പേരാണ് കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നത്.
ജാമുയി ജില്ലയിലെ ക്യോല്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ഇവിടെ ട്രെയിനില്‍ കവര്‍ച്ച നടന്നിരുന്നു. അതേസമയം കൊള്ളനടക്കുന്ന സമയത്ത് സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാര്‍ ഒളിച്ചിരിക്കുകയായിരുന്നെന്ന് യാത്രക്കാര്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest