Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. കത്വാ സെക്റ്ററിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന ഇന്നലെ രാത്രി വെടിയുതിര്‍ത്തത്.വെടിവയപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അതേസമയം ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സെയ്ദ് അതിര്‍ത്തിയിലെ പാക് സൈനിക ഔട്ട്‌പോസ്റ്റ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഹാഫിസ് വന്നതായാണ് റിപ്പോര്‍ട്ട്. ഹാഫിസ് സെയ്ദിന്റെ പേരില്‍ മുദ്രാവാക്യങ്ങള്‍ സൈനികര്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഹാഫിസ് സെയ്‌ദോ ഹാഫിസിന്റെ അനുയായികളോ ആയിരിക്കാം സന്ദര്‍ശനം നടത്തിയതെന്നാണ് നിഗമനം.

Latest