Connect with us

Kerala

ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി

Published

|

Last Updated

തിരുവനന്തപുരം: മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി. പൊതുമരാമത്ത് വകുപ്പിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവു നല്‍കുന്നതിനായാണ് ഹാജരായത്. നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഗണേഷ് ഉറച്ച് നിന്നു. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും  സാവകാശം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 30ന് നേരിട്ടെത്തി തെളിവുകള്‍ നല്‍കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഭരണകക്ഷി എംഎല്‍എ തന്നെ ഒരു വകുപ്പിനെതിരെ രംഗത്തെത്തിയത് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധിയിലാക്കും.
പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടംകുളം നല്‍കിയ ഹരജിയിലാണ് നേരിട്ടെത്തി തെളിവു നല്‍കാന്‍ ലോകായുക്ത ഗണേഷ് കുമാറിനോട് നിര്‍ദേശിച്ചത്. പൊതുമരാമത്ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എം അബ്ദുല്‍ റാഫി, എ നസീമുദ്ദീന്‍, ഐ എം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് ഗണേഷ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഗണേഷിനെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.