Connect with us

Palakkad

മവോയിസ്റ്റ്: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

Published

|

Last Updated

മണ്ണാര്‍ക്കാട്: കേരളത്തിലെ തുടര്‍ച്ചയായ മാവോയിസ്റ്റ് ആക്രമണം അതിര്‍ത്തികളില്‍ തമിഴ്‌നാട് അധികൃതര്‍ പരിശോധന കര്‍ശനമാക്കി.
മലയോര മേഖലകളിലെ സംസ്ഥാന അതിര്‍ത്തികളിലാണ് വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചുമുളള വാഹനങ്ങള്‍ രാത്രികാലങ്ങളിലാണ് കാര്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്.
അട്ടപ്പാടിയിലും വയനാട്ടിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ നിഴലിലാണ് ഇത്തരം മേഖലകളിലെ അതിര്‍ത്തി ചെക്കുപോസ്റ്റുകളിലെ വാഹന പരിശോധനയും കര്‍ശനമാക്കിയിരിക്കുന്നത്. അട്ടപ്പാടി മുക്കാലിയിലെ ചിണ്ടേക്കി വനം വകുപ്പ് ഓഫീസിനെതിരെ ശക്തമായ മാവോയിസ്റ്റ് അക്രമണം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണ പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല.
ഇതിനുശേഷം പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിനു സമീപത്തെ വനം വകുപ്പിന്റെ ക്യാമ്പ് ഷെഡും അഗ്നിക്കിരയാക്കിയിരുന്നു.
ആനവായ് ഊരില്‍ ദിനം പ്രതിയെന്നോളം മാവോയിസ്റ്റുകളെത്തുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
എന്നാല്‍ ഇവരെ കണ്ടെത്താനൊ തടയാനൊ ഇതുവരെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുളള പോലീസ് സംവിധാനത്തിനായിട്ടില്ല.

Latest