Connect with us

Palakkad

ബാബുവിന് ഒടുവില്‍ മോചനമായി

Published

|

Last Updated

പാലക്കാട്: ഒരു മാസം മുമ്പ് മദപ്പാടില്‍ തളച്ച കല്‍പ്പാത്തി ജയശ്രീയുടെ ഉടമസ്ഥതയിലുള്ള ചാത്തപുരം ബാബു എന്ന കൊമ്പനാനയെ റാഫിഡ് ആക്ഷന്‍ ഫോഴ്‌സും മൃഗഡോക്ടറുംപാപ്പാന്മാരും എത്തി മാറ്റി തളച്ചു.
തെങ്ങില്‍ തളച്ചതിനാല്‍ ആനയുടെ ഒരുകാല്‍ മുഴുവന്‍ ചങ്ങല താഴ്ന്ന് മാംസം തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ഒരു മാസം മുമ്പ് മദപ്പാടില്‍ ആന ഇടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പാപ്പാന്മാര്‍ കാലില്‍ കൂറ്റന്‍ചങ്ങലയിട്ട് ബന്ധിച്ച് സ്ഥലം വിട്ടു.
ഉടമ ജയശ്രീയാണ് ആനക്ക് തീറ്റ നല്‍കിയിരുന്നത്. മറ്റാളുകളെ ആന അടുത്തേക്ക് പോവാന്‍ സമ്മതിച്ചിരുന്നില്ല. അനയുടെ മുറിവ് പഴുത്തൊലിച്ച് വലിയ വ്രണമായി മാറിയതോടെ മൃഗഡോക്ടര്‍ക്ക് അടുത്തെത്തി ചികില്‍സ നടത്താനും പറ്റാത്ത അവസ്ഥയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ പാപ്പാന്മാര്‍ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി തളച്ചു.
മൃഗഡോക്ടര്‍ മുറിവില്‍ മരുന്ന് കെട്ടി. മുറിവുമായ കാലിലെ ചങ്ങല മാറ്റ കാലിലേക്ക് മാറ്റിയാണ് തളച്ചത്.
എന്നാല്‍, എഴുന്നെള്ളത്തിനും മറ്റും കൊണ്ടുപോവാന്‍ കഴിയാത്തതിനാല്‍ മാസങ്ങളായി ഉടമ സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് ആനയെ ഊട്ടുന്നത്.
പാപ്പാന്മാര്‍ക്ക് കൂലിയും ലഭിക്കാറില്ലെന്ന് പറയുന്നുത്.
ഈ അവസ്ഥയില്‍ ആനയെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യക കോ ഓര്‍ഡിനേറ്റര്‍ എസ ഗുരുവായൂരപ്പന്‍ മുഖ്യവനപാലകന് കത്തയച്ചു.
ആനക്ക് സമയത്തിന് ഭക്ഷണവും ചികില്‍സയും നല്‍കാതെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജനജാഗ്രത സെക്രട്ടറി ഡോ പിഎസ് പണിക്കര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ആനക്കെതിരെ പീഡനം തടയുന്നതിന് നിയമമുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് ആന എഴുന്നളിപ്പ് ഉള്‍പ്പെടെ നടത്തുന്നതെന്നും പരാതിയുണ്ട്.

Latest