Connect with us

Palakkad

ഐ ഐ ടി: സെപ്ഷല്‍ ഓഫീസര്‍ സ്ഥലം വിലയിരുത്തി

Published

|

Last Updated

പാലക്കാട് : ഐ ഐ ടി ക്കായി കണ്ടെത്തിയ സ്ഥലം ഐ ഐ ടി യുടെ സ്‌പെഷല്‍ ഓഫീസറും സംഘവും പരിശോധന നടത്തി, ഉന്നതവിദ്യാ”്യാസ അഡീഷണല്‍ സെക്രട്ടറി എം ഷെറീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പാലക്കാടെത്തിയത്. 17ന് സ്ഥലനിര്‍ണയ കേന്ദ്രസമിതി എത്തുന്നതിന് മുന്നോടിയായുള്ള സന്ദര്‍ശനമായിരുന്നു. ഐ ഐ ടി ക്കായി കണ്ടെത്തിയ പുതുശ്ശേരി വെസ്റ്റില്‍ 650 ഏക്കറും പുതുശേരി സെന്ററില്‍ 600 ഏക്കറും സംഘം പരിശോധിച്ചു. —ഹയര്‍ എജുക്കേഷന്‍ സെക്രട്ടറി വി ശ്രീനിവാസ്, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, ലാന്റ് നളിനി, എം ബി രാജേഷ് എം പി എന്നിവര്‍ സംഘത്തിലുള്ളായിരുന്നു. അടുത്ത അധ്യയനവര്‍ഷം ക്ലാസ് ആരം”ിക്കാന്‍ താത്കാലിക സംവിധാനമൊരുക്കുന്നതിന് കണ്ടെത്തിയ സ്ഥലവും സന്ദര്‍ശിച്ചു. മങ്കരയിലെ അമ്മിണി എന്‍ജിനിയറിങ് കോളേജ്, കല്ലേക്കാട്ടുള്ള ജില്ലാ സഹകരണ ആശുപത്രി, വാളയാറിലുള്ള അഹല്യ ആശുപത്രി, എരട്ടയാലിലെ പ്രൈം കോളജ് എന്നിവിടങ്ങളിലാണ് താല്‍ക്കാലിക കോളജിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. താല്‍ക്കാലിക പഠനസംവിധാനം ഒരുക്കുന്നതിന് ചുരുങ്ങിയത് 40,000 ചതുരശ്ര യടി മന്ദിരംവേണം. പരിശോധന നടത്തിയ സ്ഥലങ്ങളിലെല്ലാം വേണ്ടത്രെ സൗകര്യമുണ്ടെന്ന് സംഘം വിലയിരുത്തി. 17ന് എത്തുന്ന കേന്ദ്രസംഘം കൂടി പരിശോധന നടത്തിയശേഷഷമേ അന്തിമമായി എവിടെ താല്‍ക്കാലിക ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളുവെന്ന് ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്രമാനവ വി”വശേഷി മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ അമര്‍ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് 17ന് എത്തുന്നത്. സംഘം സ്ഥലം തിരഞ്ഞെടുത്താന്‍ വളരെ വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. —
ഇതിന് പുറമെ നാലുമാസത്തിനകം കെട്ടിടം നിര്‍മാണവും ആരംഭിക്കുന്നതിന് ജില്ലാ”ഭരണകൂടം തയ്യാറാകുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Latest