Connect with us

Kozhikode

ഐസ് പ്ലാന്റില്‍ നിന്ന് വാതകം ചോര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി

Published

|

Last Updated

കോഴിക്കോട്: ബേപ്പൂരില്‍ ഐസ് പ്ലാന്റിലെ പൈപ്പില്‍ നിന്നും വാതകം ചോര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. ബേപ്പൂര്‍ ഹാര്‍ബറിനു സമീപം അരീബ ഐസ് പ്ലാന്റ് ആന്‍ഡ് സ്റ്റോറേജ് കമ്പനിയിലെ പൈപ്പ് പൊട്ടിയാണ് അമോണിയം നൈട്രേറ്റ് ചോര്‍ച്ച അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കമ്പനിയിലെ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നും ബീച്ചില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് ചോര്‍ച്ച അടച്ചത്. വാതകത്തിന്റെ ഗന്ധം സമീപ പ്രദേശങ്ങളിലേക്കും പരന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ചോര്‍ച്ച പൂര്‍ണമായും നിര്‍ത്താന്‍ സാധിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
ബേപ്പൂര്‍ എസ് ഐ. ജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Latest