Connect with us

Malappuram

സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കം

Published

|

Last Updated

പൊന്നാനി: സി പി എം ജില്ലാ സമ്മേളനത്തിന് പൊന്നാനി എ വി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഇമ്പിച്ചിബാവ നഗറില്‍ പതാക ഉയര്‍ന്നു. സ്വഗത സംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പതാക ഉയര്‍ത്തി. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടില്‍ നിന്ന് കൂട്ടായി ബഷീറിന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഇമ്പിച്ചിബാവയുടെ പത്‌നി ഫാത്തിമ ടീച്ചര്‍ പാലൊളി മുഹമ്മദ് കുട്ടിക്ക് പതാക കൈമാറി. കൊടിമര, പതാക ജാഥകളുടെ സംഗമം സി പി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ സന്നിഹിതരായി. ഇന്ന് കാലത്ത് ആര്‍ വി പാലസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതിന്‍മേല്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചയാണ് പിന്നീട് നടക്കുക. വൈകീട്ട് ചമ്രവട്ടം ജംഗ്ഷനില്‍ നടക്കുന്ന എന്തുകൊണ്ട് ഇടതുപക്ഷം സെമിനാര്‍ ഡോ. ടി എം തോമസ് ഐസക് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എം പി, എ വിജയ രാഘവന്‍, കെ കെ ഷൈലജ ടീച്ചര്‍, സുനില്‍ പി ഇളയിടം എന്നിവര്‍ സംബന്ധിക്കും.

Latest