Connect with us

Gulf

ഒമാന്‍- സഊദി റോഡ് നിര്‍മാണം പുരോഗമിക്കുന്നു

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍- സഊദി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെങ്കിലും റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. റോഡിന്റെ ഉദ്ഘാടന ദിവസവുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാറില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് സൊഹാര്‍ പോര്‍ട് ആന്‍ഡ് ഫ്രീസോണ്‍ വാണിജ്യകാര്യ മേധാവി എഡ്‌വിന്‍ ലാമേഴ്‌സിന്റെ പ്രസ്താവനക്ക് പിന്നാലെ സമാനമായ പ്രതികരണവുമായി ഗതാഗത വാര്‍ത്താ വിനിമയ സെക്രട്ടറി എന്‍ജിനിയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി രംഗത്തെത്തി. റോഡ് നിര്‍മാണ പദ്ധതിയുടെ ഒമാന്റെ പരിധിയിലൂള്ള പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സഊദി അറേബ്യയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചോ പ്രവൃത്തി എന്ന് പൂര്‍ത്തിയാകുമെന്നതിനെ കുറിച്ചോ വ്യക്തവും ഔദ്യോഗികവുമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നുഐമി വ്യക്തമാക്കി. ഈ വര്‍ഷാദ്യം റോഡിന്റെ ഉദ്ഘാടനമുണ്ടാകുമെന്ന വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വികസന മുന്നേറ്റത്തിന് ഏറെ ശക്തി പകരുന്ന നിര്‍മാണ പ്രവര്‍ത്തനമാണ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്. യു എ ഇ വഴി സഊദി അറേബ്യയിലെത്താന്‍ നിലവില്‍ 2,000 കിലോമീറ്ററെടുക്കേണ്ടിവരുമ്പോള്‍ പുതിയ റോഡ് വരുന്നതോടെ 519 കിലോമീറ്റര്‍ മതിയാകും.

---- facebook comment plugin here -----

Latest