Connect with us

National

മദ്‌റസാ വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മൗലാന ആസാദ് യൂനിവേഴ്‌സിറ്റി ചാന്‍സിലര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയില്‍ പുതുതായി ജോലിയേറ്റെടുത്ത ചാന്‍സിലര്‍ സഫര്‍ സര്വേശ്വല. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വ്യത്യസ്ത വിഭാഗങ്ങളെ പുരോഗതിയിലേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് സരേശ്വല. ഹൈദാരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം എ എന്‍ യു യു സര്‍വകലാശാലയുടെ ചാന്‍സിലറായി അടുത്താണ് അദ്ദേഹം ജോലി ആരംഭിച്ചിരുന്നത്.
കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും പരിശീലനങ്ങളിലൂടെയും മാത്രമേ മുസ്‌ലിം സമൂഹത്തിന് ഉന്നതിയിലെത്താന്‍ സാധിക്കൂ. എന്നാല്‍ മുസ്‌ലിം സമൂഹത്തിന്റെ നിലവിലെ അവസ്ഥ ആശങ്കാജനകമാണ്. മദ്‌റസകളെ ആധുനിക വത്കരിക്കണം. അതുപോലെ രാജ്യത്തെ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കണം. സ്വാതന്ത്രത്തിന് മുമ്പ് ഉറുദു ഭാഷക്ക് ചില പ്രത്യേക സമുദായങ്ങളുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ. ആ വിലക്കുകള്‍ പൂര്‍ണമായും മാറ്റണം. സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ക്ക് പൂര്‍ണ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest