Connect with us

National

മുസ്‌ലിംകള്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്ന് നജ്മ ഹിബത്തുല്ല

Published

|

Last Updated

മുംബൈ: മുസലിംകള്‍ക്ക് സംവരണം ആവശ്യമില്ലെന്ന പ്രഖ്യാപനവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മാ ഹിബത്തുല്ല വീണ്ടും രംഗത്ത്. സംവരണത്തെ കുറിച്ച് മറക്കണമെന്നാണ് മുസ്‌ലിംകളോട് നജ്മാ ഹിബത്തുല്ലയുടെ പുതിയ ഉപദേശം. മുസ്‌ലിംകങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയാണ് ഉയരത്തിലെത്തേണ്ടത്. സംവരണത്തെ കുറിച്ചുള്ള ചിന്തകള്‍ മാറ്റിവെക്കണമെന്നും ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി നജ്മ പറഞ്ഞു. നാഷനല്‍ മെനോറിറ്റി ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും മൗലാന ആസാദ് നാഷനല്‍ അക്കാദമി ഫോര്‍ സകില്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംവരണമെന്നത് ഒരു ഊന്നു വടി മാത്രമാണ്. അത് വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള ഊര്‍ജം ചോര്‍ത്തികളയുമെന്നും നജ്മാ ഹിബത്തുല്ല പറഞ്ഞു. മുസ്‌ലിംകള്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ മറാത്തി സമുദായത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിവും 16 ശതമാനം സംവരണം അനുവദിച്ച് മറാത്തി റിസേര്‍വേഷന്‍ ബില്ല് പാസ്സാക്കിയിരുന്നു. മുസ്‌ലിംകളുടെ സംവരണ ക്വാട്ടയില്‍ നിന്ന് അഞ്ച് ശതമാനം നിര്‍ത്തലാക്കുന്നതിന് നിര്‍ദേശം കൊണ്ടുവരികയും ചെയ്തിരുന്നു. ഈ പ്രശ്‌നം ഇപ്പോഴും കോടതിയിലെ പരിഗണനയിലിരിക്കെയാണ് നജ്മാ ഹിബത്തുല്ലയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.