Connect with us

Kerala

മഞ്ചേരി മെഡി. കോളജില്‍ എം സി ഐ പരിശോധന ഇന്നുണ്ടാകും

Published

|

Last Updated

അരീക്കോട്: മഞ്ചേരി മെഡിക്കല്‍ കേളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) സംഘം ഇന്ന് പരിശേധനക്കെത്തിയേക്കും. മൂന്നാം വര്‍ഷത്തേക്കുള്ള അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായുള്ള പരിശോനക്കാണ് സംഘം എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ പ്രിന്‍സിപ്പലിന്റെ രാജി പരിശോധനയെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളിലാണ് കോളജ് അധികൃതര്‍. പരിശോധനാ സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയതായാണ് വിവരം. പരിശോധനക്ക് വിധേയമാക്കേണ്ട രേഖകളും ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ കോളജ് അധികൃതര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.
നിര്‍മാണ പ്രവൃത്തികളും നിയമനങ്ങളും പൂര്‍ത്തിയാകാത്തത് അംഗീകാരത്തിന് തടസ്സമായേക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് പ്രിന്‍സിപ്പലിന്റെ രാജിയില്‍ കലാശിച്ചത്.
എം സി ഐ പരിശോധന ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം മറ്റു ആശുപത്രികളില്‍ നിന്ന് താത്കാലികമായി ഡോക്ടര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. പരിശോധന കഴിഞ്ഞാല്‍ മാതൃ സ്ഥാപനത്തിലേക്ക് തിരിച്ചു പോകാമെന്ന ഉറപ്പിന്മേലാണ് ഡോക്ടര്‍മാരെ നിയമിച്ചത്.
ലാബ്, ലൈബ്രറി, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്ന പ്രവര്‍ത്തികള്‍ ഇന്നലെയും പൂര്‍ത്തിയായിട്ടില്ലെന്നാണറിയുന്നത്. മൂന്നാം വര്‍ഷത്തെ അംഗീകാരം ലഭിക്കണമെങ്കില്‍ 57 ഡോക്ടര്‍മാരുള്‍പ്പെടെ 370 ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഈ തസ്തികകളില്‍ മിക്കതും ഒഴിഞ്ഞു കിടപ്പാണ്.

Latest